തിരുവനന്തപുരം: കേരളത്തിലെ വിവിധ ജയില്‍ ഉപദേശക സമിതികള്‍ സര്‍ക്കാര്‍ പുനസംഘടിപ്പിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ചെയര്‍മാനായ ഉപദേശക സമിതിയില്‍ ജില്ലാ കളക്റ്റര്‍മ്മാര്‍ , ജില്ലാ സെഷന്‍സ് ജഡ്ജിമാര്‍ , ജില്ലാ പൊലീസ് ചീഫുമാര്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മ്മാര്‍ എന്നിവരും മെമ്പര്‍ സെക്രട്ടറി ആയി ജയില്‍ സൂപ്രണ്ടുമാരും സര്‍ക്കാര്‍ നിയമിക്കുന്ന നോണ്‍ ഒഫിഷ്യോ അംഗങ്ങളും ഉണ്ടായിരിക്കും. ......
കൊച്ചി : സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന് ഓഫ് കേരള (സ്വാക്ക്) എറണാകുളം ജില്ലാ വാര്‍ഷിക പൊതുയോഗവും ഓണം ഫെസ്റ്റും ബിടുബി മീറ്റും കലൂര്‍ ഗോകുലം കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ട ചടങ്ങ് ഉദ്ഘാടനം ചെയ്തു. ......
വിജയവാഡ (ആന്ധ്രാപ്രദേശ്): പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്സംഭരണത്തില്‍ രാജ്യത്തെ തന്നെ മികച്ച മാതൃകകള്‍ നേരിട്ടു വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്.പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്സംഭരണ വിഷയങ്ങളില്‍ സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആന്ധ്രപ്രദേശ് ഭക്ഷ്യ- സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി നാദെന്‍ഡ്ല മനോഹറുമായി ചര്‍ച്ച നടത്തി.വിജയവാഡയിലെത്തിയ മന്ത്രി അനൂപ് ജേക്കബ് കര്‍ഷക സേവാകേന്ദ്രവും (രൈതു സേവാ കേന്ദ്ര- ആര്എസ്്കെ) അരി മില്ലും സന്ദര്‍ശിച്ചു. കേരളത്തിലെ നെല്ല് സംഭരണ സംവിധാനം മെച്ചപ്പെടുത്താനായി രാജ്യത്തെ തന്നെ മികച്ച മാതൃകകള്‍ നേരിട്ടു വിലയിരുത്താനാണു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതലസംഘം ആന്ധ്രയിലെത്തിയത്.
നെല്ല് സംഭരണ- വിതരണ രീതി, തുകവിതരണം, നെല്ല് ഗുണമേന്മ പരിേശാധന, മില്ലുകളുടെ പ്രവര്‍ത്തനം, ബില്ലിംഗ് സമ്പ്രദായം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ......
കേരളത്തിന്റെ ഭാവി വികസനവും സാമ്പത്തിക ഭദ്രതയും ടൂറിസം മേഖലയെ ആശ്രയിച്ചാണെന്നും, ഈ രംഗത്ത് വലിയ സാധ്യതകളുള്ള ഹോംസ്റ്റേ ടൂറിസത്തിന് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകുമെന്നും ടൂറിസം മന്ത്രി പി. സി. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 68 കേസുകളിലായി 70 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7771 ആയി ഉയര്‍ന്നു. ......
കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് സംഘടിപ്പിച്ച രാജഗിരി നോളജ് സമ്മിറ്റ് (ആര്.കെ.എസ്) മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 19 കിലോ നിരോധിത പ്ലാസ്റ്റിക്കുകളും പഴകിയ ആഹാര സാധനങ്ങളും പിടിച്ചെടുത്തു. അലക്ഷ്യമായി മാലിന്യങ്ങൾ ഒഴുക്കി വിടുന്ന മത്സ്യ വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. ......
വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന എറണാകുളം ബോട്ട് ജെട്ടിയും അനുബന്ധ സൗകര്യങ്ങളും അത്യാധുനിക രീതിയിൽ നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. ......
ചെങ്ങന്നൂർ
വൈസ് മെൻസ് ക്ലബ് ചെങ്ങന്നൂരിന്റെ ചാർട്ടർ ആനിവേഴ്സറിയും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വൈസ് മെൻസ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സജി ചെറിയാൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ പ്രോജക്ടുകൾ നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് വൈസ് മെൻസ് ക്ലബ്ബിൻറെ ഇന്ത്യ ഏരിയ പ്രസിഡൻറ് എം മാമൻ ഉമ്മനും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഡിസ്ട്രിക്ട് ഗവർണർ സനോജ് വർഗീസും നേതൃത്വം നൽകി.
ഭാരവാഹികൾ
ജി മാത്തുക്കുട്ടി (പ്രസിഡൻ്റ്), വി വി അജിത്ത് കുമാർ (വൈസ് പ്രസിഡൻ്റ്), അഡ്വ. ......
ചെങ്ങന്നൂർ: നീറ്റ് പരീക്ഷാ ക്രമക്കേടിലൂടെ വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് എംപിമാർക്കും നേരെ പോലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ കൊഴുവല്ലൂർ അധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷെമീം റാവുത്തർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മിഥുൻ കുമാർ മയൂരം മുഖ്യപ്രഭാഷണം നടത്തി.
അൻസിൽ അസിസ്, രോഹിത് രാമചന്ദ്രൻ, സുബിൻ മാത്യു, ജിതിൻ റോയി, അനു എൽസ, റെജുൽ രാജപ്പൻ, ലിബു വെൺമണി,അജ്മൽ പി.എസ്., , മുഹമ്മദ് ഫയാസ്,സൂരജ്,ബിബിൻ, ഗോപു എന്നിവർ സംസാരിച്ചു. ......